വീണ്ടും മനം മാറ്റം; കിങ് ജോങ് ഉന്നുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് ഡോണാൾഡ് ട്രംപ്timely news image

വാഷിങ്ങ്‌ടണ്‍: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വീണ്ടും മനംമാറ്റം. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ഉച്ചക്കോടിക്ക് തയാറാണെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 24ന് മുന്നറിയിപ്പുകളില്ലാതെയാണ് അമെരിക്ക ഉച്ചക്കോടിയിൽ നിന്നു പിൻമാറുന്നുവെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ  അടുത്ത ദിവസം തന്നെ ഇത് അദ്ദേഹം തിരുത്തി. കൂടിക്കാഴ്ച നടക്കാനുള്ള സാധ്യതയുണ്ടെന്നായിരുന്നു ട്രംപ് തൊട്ടടുത്ത ദിവസം അറിയിച്ചത്. ട്രംപിന്‍റെ വാക്കുകളിലെ സാധ്യതകളെ മുൻ നിർത്തി ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഉറപ്പായും കിമ്മുമായി കൂടിക്കാഴ്ച നടത്തുമെന്ന് വീണ്ടും ട്രംപ് അറിയിച്ചത്.   ജൂണ്‍ 12 ന് സിംഗപ്പൂരില്‍ വെച്ചാണ് കൂടിക്കാഴ്ച. ഉത്തരകൊറിയന്‍ സംഘവുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് ട്രംപ് ഇകാര്യം വ്യക്തമാക്കിയത്. നേരത്തെ ഉത്തരകൊറിയന്‍ പ്രസിഡണ്ട് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയമായില്ലെന്നായിരുന്നു അമെരിക്കൻ പ്രസിഡന്‍റ് പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് വൈറ്റ് ഹൗസ് കിം ജോങ് ഉന്നിന് കത്തയച്ചിരുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി ആണവ പരീക്ഷണം നടത്തുന്ന സ്ഥലം ഉത്തര കൊറിയ തുടര്‍ സ്‌ഫോടനങ്ങളിലൂടെ തകര്‍ത്തതിന് പിന്നാലെയായിരുന്നു ഇത്.  എന്നാല്‍ ഇപ്പോള്‍ വീണ്ടും കൂടികാഴ്ചക്ക് വേദിയൊരുങ്ങുകയാണ്. ഒരു കൂടിക്കാഴ്ചയില്‍ മാത്രമായി ഈ ഉച്ചകോടി ചുരുങ്ങുകയില്ലെന്നും പൂര്‍ണമായി ഡിന്യൂക്ലിയറൈസേഷന്‍ നടത്താന്‍ ഉത്തരകൊറിയ താല്‍പര്യം പ്രകടിപ്പിച്ചതായും ട്രംപ് പറഞ്ഞിട്ടുണ്ട്. ട്രംപിന് നല്‍കാനായി കിം ജോങ് ഉന്‍ കൊടുത്തുവിട്ട കത്തും ഉത്തരകൊറിയന്‍ സംഘം ട്രംപിന് കൈമാറി.    ട്രംപുമായി നടക്കുന്ന ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ആണവ പരീക്ഷണം നടത്തുന്ന സ്ഥലം അടച്ചുപൂട്ടുമെന്ന് കിങ് ജോങ് ഉൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആണവ പരീക്ഷണം നടത്തുന്ന സ്ഥലം ഉത്തര കൊറിയ തുടര്‍ സ്‌ഫോടനങ്ങളിലൂടെ തകര്‍ത്തത്. വിദേശ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. വടക്കന്‍ കൊറിയയിലെ ജനവാസം കുറഞ്ഞ വടക്കു കിഴക്കന്‍ മേഖലയിലെ ആണവ പരീക്ഷണം നടത്തുന്ന സ്ഥലമാണ് തകര്‍ത്തത്. പര്‍വത പ്രദേശത്തെ മൂന്ന് ടണലുകളും ഭൂമിക്കടിയിലെ ഭാഗവും നിരീക്ഷണ ടവ്വറുകളുമാണ് തകര്‍ത്തത്.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ