കണ്ണൂരിൽ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ കാർ കത്തി രണ്ടുപേർ മരിച്ചുtimely news image

കണ്ണൂർ: പയ്യാവൂരിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ‌ രണ്ടുപേർ മരിച്ചു. ചന്ദനക്കാംപാറ സ്വദേശികളായ കുരുവിലങ്ങാട്ട് ജോയിയുടെ മകൻ അനൂപ് (19), വെട്ടത് ജോണിയുടെ മകൻ റിജുൾ ജോൺ (19) എന്നിവരാണ്‌ മരിച്ചത്. അപകടത്തിൽ പരുക്കേറ്റ വരമ്പത് സിൽജോ മാത്യു. മേച്ചിലോട്ട് അഖിൽ എന്നിവരെ പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഞായറാഴ്ച രാവിലെ 8.30ഓടെ ചതുരമ്പുഴയിലായിരുന്നു സംഭവം. ചന്ദനക്കാംപാറയിൽ നിന്നു പയ്യാവൂർക്ക് പോകുന്നതിനിടെയാണ് അപകടം. വിദ്യാർഥി സംഘം സഞ്ചരിച്ചിരുന്ന കാർ അമിത വേഗതയിൽ ഡിവൈഡറി തട്ടുകയായിരുന്നു. രണ്ടായി പിളർന്ന കാറിന്‍റെ മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണു. കാറിനകത്തുണ്ടായിരുന്ന വിദ്യാർഥി തൽക്ഷണം മരിച്ചു. ഒരു മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. Kerala

Gulf


National

International