റഷ്യയിൽ നിന്നും ഖത്തർ ആയുധം വാങ്ങിയാൽ സൈനിക നടപടിയെടുക്കുമെന്ന് സൗദിtimely news image

പാരിസ്: ഗൾഫ് മേഖലയിൽ ചേരിതിരിഞ്ഞു നിൽക്കുന്ന സൗദി അറേബ്യയും ഖത്തറും തമ്മിൽ വീണ്ടും സംഘർഷം ഉടലെടുക്കുന്നതായി റിപ്പോർട്ട്. റഷ്യയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 സ്വന്തമാക്കാൻ ഖത്തർ ഊർ‌ജിത ശ്രമം നടത്തുന്നതാണ് സൗദി ഭരണകൂടത്തെ പ്രകോപിച്ചിരിക്കുന്നത്. ദീർഘദൂര മിസൈലുകൾ വാങ്ങിക്കൂട്ടാനാണ് ഖത്തർ ശ്രമിക്കുന്നതെങ്കിൽ സൈനിക നടപടി സ്വീകരിക്കേണ്ടി വരുമെന്ന് സൗദി മുന്നറിയിപ്പ് നൽകിയതായി ഫ്രഞ്ച് പത്രമായ ലെ മോണ്ടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, മേഖലയിലെ സമാധാനം നിലനിർത്തുന്നതിനായി ഖത്തറും റഷ്യയും തമ്മിലുള്ള ആയുധ ഇടപാട് തടയണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യ, ഫ്രഞ്ച് സർ‌ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ആയുധ കൈമാറ്റ കരാരിനെ സംബന്ധിച്ച് കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി സൗദി ഭരണത്തലവനായ സൽമാൻ രാജാവ്, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മക്രോണിന് കത്ത് അയച്ചതായും ലെ മോണ്ടെ റിപ്പോർട്ട് ചെയ്തു. തീവ്രവാദ ബന്ധത്തെച്ചൊല്ലി കഴിഞ്ഞ വർഷം ജൂണിലാണ് സൗദിയും ഖത്തറും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. തുടർന്ന് സൗദിയും സഖ്യരാഷ്ട്രങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ചേദിച്ചിരുന്നു. ഇതിനു പുറമേ ഖത്തറിനെതിരേ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഒരിടവേളയ്ക്കു ശേഷമാണ് റഷ്യയുമായുള്ള ആയുധ ഇടപാടിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും കൊമ്പുകോർക്കുന്നത്.Kerala

Gulf


National

International