നി​പ്പ ഭീ​തി ; പ​ഴം-പ​ച്ച​ക്ക​റി​ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ



timely news image

തി​രു​വ​ന​ന്ത​പു​രം: നി​പ്പ ഭീ​തി​യെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ. ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് സം​സ്ഥാ​ന​ത്തെ പ​ഴം-​പ​ച്ച​ക്ക​റി വി​ത​ര​ണ​ക്കാ​ർ​ക്ക് വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു ന​ൽ​കി​ക്ക​ഴി​ഞ്ഞു. അ​ഞ്ചു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​റി​യി​പ്പ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 25 ട​ണ്ണി​ല​ധി​കം പ​ച്ച​ക്ക​റി​യും പ​ഴ​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ത്രം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​യോ​ടെ ബ​ഹ്റി​ൻ, സൗ​ദ്യ അ​റേ​ബ്യ, യു​എ​ഇ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വു വ​ന്നു. ഞാ​യ​റാ​ഴ്ച​യോ​ടെ കു​വൈ​റ്റ്, മ​സ്ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​റി​യി​പ്പും എ​ത്തി.   റം​സാ​ൻ മാ​സ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തു നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്. നി​പ്പ വൈ​റ​സ് മൂ​ല​മു​ള്ള നി​രോ​ധ​നം വ​ന്ന​തോ​ടെ വ​ൻ ന​ഷ്ട​ത്തി​ലേ​ക്കാ​ണ് മൊ​ത്ത​ക്ക​ച്ച​വ​ട വി​ത​ര​ണ​ക്കാ​ർ നീ​ങ്ങു​ന്ന​ത്.  ഒ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ മ​ല​യാ​ളി​ക​ളു​ടെ വി​ലാ​സ​ത്തി​ൽ നി​ന്നു​വ​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ട​ക്കം സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റു​മ​ണി​വ​രെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്നു. അ​തി​നു​ശേ​ഷം പ​ച്ച​ക്ക​റി​ക​ളു​മാ​യി വ​ന്ന​വ​രു​ടെ സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.   നി​പ്പ​യെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ അ​ട​ക്കം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള നി​ല​വി​ട്ട പ്ര​ചാ​ര​ണ​ങ്ങ​ൾ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ആ​ശ​ങ്ക​യ്ക്ക് ഇ​ട​വ​രു​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ക്കി​ട​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും തി​രി​കെ വി​പ​ണി​യി​ൽ എ​ത്തി​യാ​ൽ കു​റ​ഞ്ഞ വി​ല​യ്ക്കു മാ​ത്ര​മെ വി​ൽ​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്ന് മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു.പ​ച്ച​ക്ക​റി​ക​ളു​ടെ ക​യ​റ്റു​മ​തി മു​ട​ങ്ങി​യ​തോ​ടെ വി​മാ​ന​ക്ക​മ്പ​നി​ക​ളും പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്നു സൂ​ച​ന​യു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ വ​രു​മാ​ന​ത്തി​നു പു​റ​മേ കാ​ർ​ഗോ​യി​ൽ നി​ന്നു​മാ​ണ് ലാ​ഭം ഉ​ണ്ടാ​കു​ന്ന​ത്.  അ​തി​നി​ടെ, സം​സ്ഥാ​ന​ത്തു വി​ല്‍പ്പ​ന ന​ട​ത്തു​ന്ന പ​ഴ​വ​ർ​ഗ​ങ്ങ​ളി​ല്‍ 95 ശ​ത​മാ​ന​വും വി​ദേ​ശ​രാ​ജ്യ​ങ്ങ​ള്‍, മ​റ്റു സം​സ്ഥാ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​താ​ണെ​ന്നും നി​പ്പ വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ ഇ​ത് ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഓ​ള്‍ കേ​ര​ള ഫ്രൂ​ട്ട് മ​ര്‍ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. പ​ഴ​വി​പ​ണി​യി​ൽ ദി​വ​സം 200 ലോ​ഡ് പ​ഴ​ങ്ങ​ള്‍ വ​ന്നി​ട​ത്ത് ഇ​പ്പോ​ള്‍ 50 ലോ​ഡാ​യി താ​ഴ്ന്നി​രി​ക്കു​ന്നു. ന​ഷ്ടം ഇ​നി​യും ക​ണ​ക്കാ​ക്കാ​നാ​യി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തെ മൊ​ത്ത- ചി​ല്ല​റ വ്യാ​പാ​രി​ക​ളി​ല്‍ നി​ന്നാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ല​പ്പോ​ഴാ​യി പ​ഴ​വ​ർ​ഗ​ങ്ങ​ള്‍ അ​ന​ല​റ്റി​ക്ക​ല്‍ ലാ​ബു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. 



Kerala

Gulf

  • ബലിപ്പെരുന്നാൾ ഈമാസം 21ന്


    റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്‍റെ


National

International