കാ​ല​ത്തി​നും മാ​യ്ക്കാ​നാ​വി​ല്ല; ആ ​പാ​ദ​മു​ദ്ര​ക​ൾ



timely news image

തീ​യി​ലൂ​ടെ ന​ട​ന്നു നീ​ങ്ങി​യ ജേ​ർ​ണ​ലി​സ്റ്റ് - അ​താ​യി​രു​ന്നു ലീ​ലാ മേ​നോ​ൻ. പ​രി​ച​യ​പ്പെ​ട്ട കാ​ലം മു​ത​ൽ ഒ​രു മൂ​ത്ത സ​ഹോ​ദ​രി​യു​ടെ സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ അ​ള​വി​ല്ലാ​തെ ന​ൽ​കി​യി​ട്ടു​ണ്ട് അ​വ​ർ. പ​ത്ര​പ്ര​വ​ർ​ത്ത​ക​യെ​ന്ന നി​ല​യി​ൽ അ​വ​ർ പ​ല​പ്പോ​ഴും വി​സ്മ​യി​പ്പി​ച്ചു. വാ​ക്കി​ലും പ്ര​വൃ​ത്തി​യി​ലു​മു​ള്ള ധൈ​ര്യം കൊ​ണ്ട് അ​ദ്ഭു​ത​പ്പെ​ടു​ത്തി. ആ ​തൂ​ലി​ക​യ്ക്കു പ്ര​ണാ​മം. എ​ൺ​പ​തു​ക​ളു​ടെ ആ​ദ്യ​ത്തി​ലാ​ണ് ലീ​ലാ മേ​നോ​ൻ എ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക കോ​ട്ട​യ​ത്ത് എ​ത്തു​ന്ന​ത്; ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​ന്‍റെ ലേ​ഖി​ക​യാ​യി.  വ​നി​ത​യു​ടെ എ​ഡി​റ്റ​റാ​യി ഇ​ന്ദു ബി. ​നാ​യ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ടീ​ച്ച​ർ വാ​ർ​ത്താ ശേ​ഖ​ര​ണ രം​ഗ​ത്താ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ കോ​ട്ട​യ​ത്തെ പ​ത്ര​ലേ​ഖ​ക​ർ​ക്കി​ട​യി​ൽ ലീ​ലാ മേ​നോ​ൻ പെ​ട്ടെ​ന്നു താ​ര​മാ​യി. ദീ​പി​ക​യി​ലെ മു​തി​ർ​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന കെ.​ടി. ത​ര്യ​നാ​ണ് പോ​സ്റ്റ് ഓ​ഫി​സി​ലെ ജോ​ലി​യി​ൽ നി​ന്ന് ലീ​ല മേ​നോ​നെ പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്നു കേ​ട്ടി​രു​ന്നു. ത​ന്‍റേ​ട​വും ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലെ പ്രാ​വീ​ണ്യ​വും കാ​ര്യ​ങ്ങ​ൾ അ​റി​യാ​നു​ള്ള ആ​ഗ്ര​ഹ​വു​മാ​ണ് അ​തി​ലേ​ക്കു ന​യി​ച്ച​ത്. ശ്ര​ദ്ധ​യോ​ടെ കാ​ര്യ​ങ്ങ​ൾ കേ​ൾ​ക്കാ​നും സൂ​ക്ഷ്മ​മാ​യി അ​പ​ഗ്രഥിക്കാ​നും വ്യ​ത്യ​സ്ത​മാ​യി അ​വ​ത​രി​പ്പി​ക്കാ​നു​മു​ള്ള ക​ഴി​വ് ലീ​ലാ മേ​നോ​നെ മു​ൻ​നി​ര​യി​ലെ​ത്തി​ച്ചു. വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന​തി​ൽ നി​ന്ന് അ​പ്രി​യ സ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്തി വി​ളി​ച്ചു പ​റ​യു​ന്ന​തി​ൽ അ​വ​ർ ശ്ര​ദ്ധി​ച്ച​പ്പോ​ൾ കോ​ട്ട​യം വാ​ർ​ത്ത​ക​ളു​ടെ കേ​ന്ദ്ര​വു​മാ​യി.  ഇ​ടു​ക്കി​യി​ലെ ത​ങ്ക​മ​ണി​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ ന​ര​നാ​യാ​ട്ട് പു​റം ലോ​ക​ത്തെ അ​റി​യി​ച്ച​ത് ലീ​ലാ മേ​നോ​ൻ ആ​യി​രു​ന്നു. ഓ​രോ സ​മൂ​ഹ്യ പ്ര​ശ്ന​വും ആ ​തൂ​ലി​ക​യി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ൾ മ​റ്റൊ​രു മാ​നം കൈ​വ​ന്നി​രു​ന്നു. എ​ല്ലാ പ്ര​ശ്ന​ങ്ങ​ളി​ലും ഒ​രു സ്ത്രീ​പ​ക്ഷ​മു​ണ്ടെ​ന്ന് മ​ല​യാ​ളി​ക​ളെ ആ​ദ്യം പ​ഠി​പ്പി​ച്ച​ത് ലീ​ലാ മേ​നോ​ൻ ത​ന്നെ. വ​നി​താ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മേ​ൽ​വി​ലാ​സം ഉ​റ​പ്പി​ച്ച​തും മ​റ്റാ​രു​മ​ല്ല.  കു​ലീ​ന​യും സു​ന്ദ​രി​യു​മാ​യി​രു​ന്നു അ​വ​ർ. ഇ​ന്ദി​രാ​ഗാ​ന്ധി​യു​മാ​യു​ള്ള സാ​ദൃ​ശ്യം ഇ​ടു​ക്കി​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​വ​ർ​ക്കു ചി​ല​പ്പോ​ഴൊ​ക്കെ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ ​പു​ഷ്പം വാ​ടി വീ​ഴു​ന്ന​തും കോ​ട്ട​യ​ത്താ​ണ്. ക്യാ​ൻ​സ​ർ ബാ​ധി​ച്ച് ക്ഷീ​ണി​ത​യും അ​വ​ശ​യു​മാ​യ ലീ​ലാ മേ​നോ​നെ കോ​ട്ട​യം റെ​യ്ൽ​വേ സ്‌​റ്റേ​ഷ​നി​ൽ നി​ന്ന് ചി​കി​ത്സ​യ്ക്കാ​യി യാ​ത്ര​യാ​ക്കു​മ്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഞ​ങ്ങ​ൾ വി​ചാ​രി​ച്ച​ത് ആ ​ജീ​വി​തം അ​ധി​ക​കാ​ലം ഇ​ല്ലെ​ന്നാ​ണ്. എ​ന്നാ​ൽ ക്യാ​ൻ​സ​റി​നോ​ടു പൊ​രു​തി ജ​യി​ച്ച് അ​വ​ർ മ​ട​ങ്ങി വ​ന്നു. ഏ​താ​ണ്ട് മൂ​ന്ന​ര പ​തി​റ്റാ​ണ്ടു​കാ​ലം പ്ര​തി​രോ​ധി​ച്ചു. പി​ന്നീ​ടു മു​ഖ​ത്തെ വി​ക​ല​മാ​ക്കി​യ പ​ക്ഷാ​ഘാ​ത​ത്തി​ലും ത​ള​ർ​ന്നി​ല്ല. തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ലും കു​ലു​ങ്ങി​യി​ല്ല. പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യ​ല്ലാ​തെ ലീ​ലാ മേ​നോ​നെ ക​ണ്ടി​ട്ടി​ല്ല. എ​ല്ലാം മ​റ​ന്ന് വാ​ർ​ത്ത​ക​ളു​ടെ പി​ന്നാ​ലെ പാ​ഞ്ഞി​രു​ന്ന ആ ​പെ​ൺ​സിം​ഹം ഇ​നി ഒ​പ്പ​മി​ല്ലെ​ന്ന​ത് എ​ല്ലാ ചി​രി​യും മാ​യ്ക്കു​ന്നു. പ്രി​യ സോ​ദ​രീ, നി​ങ്ങ​ളു​ടെ പാ​ദ​മു​ദ്ര​ക​ൾ എ​ക്കാ​ല​വും ഇ​വി​ടെ​യു​ണ്ടാ​കും. അ​തു തീ​ർ​ച്ച. 



Kerala

Gulf


National

International