ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആവേശത്തില്‍ കാസര്‍ഗോഡ്timely news image

ലോകഫുട്‌ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആവേശത്തിന് വഴിതുറന്ന് കാസര്‍ഗോഡ്. ലോകകപ്പ് ട്രോഫിയുടെ കൂറ്റന്‍ മാതൃക ഒരുക്കിയാണ് കരിവള്ളൂരിലെ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ലോകകപ്പ് മാമാങ്കത്തിനെ സ്വാഗതം ചെയ്യുന്നത്. ഗ്രാമിക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബാണ് ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തെ കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ ഗ്രാമത്തിലേയ്ക്ക് എത്തിയ്ക്കുന്നത്. ലോകകപ്പ് മാമാങ്കത്തെ ഉത്തര മലബാറിലേയ്ക്ക് എങ്ങനെ സ്വാഗതം ചെയ്യാമെന്ന ചിന്തയാണ് ട്രോഫിയുടെ കൂറ്റന്‍ മാതൃക നിര്‍മ്മിക്കാന്‍ ആവേശമായത്. ട്രോഫിയുടെ മാതൃക പൂര്‍ത്തിയായതോടെ ഒപ്പം നിന്നു സെല്‍ഫി എടുക്കാനുള്ളവരുടെ തിരക്കാണ്. ലോകകപ്പ് കഴിയും വരെ തൃക്കരിപ്പൂരിലേയ്ക്കുള്ള പാതയോരത്ത് അര്‍ജന്റീനയും, ബ്രസീലുമെല്ലാം കൈപ്പിടിയിലൊതുക്കാന്‍ കൊതിക്കുന്ന ലോകകിരീടത്തിന്റെ രൂപം കാണാം. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിച്ച് കാല്‍പ്പന്തു കളിയുടെ ആവേശം വടക്കിന്റെ മണ്ണില്‍ നിറയ്ക്കാനാണ് ക്ലബംഗങ്ങളുടെ തീരുമാനം. പ്ലാസ്റ്റര്‍ ഓഫ് പാരീസും, ചാക്കുമെല്ലാം ഉപയോഗിച്ചാണ് നിര്‍മ്മാണം. നാലുദിവസം കൊണ്ടാണ് ട്രോഫിയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയത്.Kerala

Gulf


National

International