കേരളത്തിന് അനുവദിച്ച ഏകദിനം തിരുവനന്തപുരത്ത്, നവംബർ ഒന്നിന് ഇന്ത്യയും വിൻഡീസും ഏറ്റുമുട്ടുംtimely news image

തിരുവനന്തപുരം: കേരളത്തിനു അനുവദിച്ച ഏകദിന ക്രിക്കറ്റ് മത്സരത്തിനു തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. നവംബര്‍ ഒന്നിന് പകലും രാത്രിയുമായാണ് മത്സരം. ദ്വിരാഷ്ട്ര ഏകദിന പരമ്പരയിലെ അഞ്ചാം മത്സരമാണ് കേരളത്തിനു ലഭിച്ചിരിക്കുന്നത്. കാര്യവട്ടം സ്റ്റേഡിയത്തിലെ രണ്ടാം അന്താരാഷ്ട്ര മത്സരം കൂടിയാണിത്. ബിസിസിഐയുടെ ടൂർ ആൻഡ് ഫിക്സ്ചേഴ്‌സ് കമ്മിറ്റിയുടേതാണ് തീരുമാനം. നേരത്തെ തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം പിന്നീട് കെസിഎ ഇടപെട്ട് കൊച്ചിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ, കലൂർ രാജ്യാന്തര സ്റ്റേഡിയം ക്രിക്കറ്റിന് വേദിയാക്കിയാൽ ഐഎസ്എൽ ഫുട്ബോളിന് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിൽ തയ്യാറാക്കിയിരിക്കുന്ന ടർ‌ഫ് നശിച്ചു പോകുമെന്ന് ചൂണ്ടിക്കാട്ടി വൻ പ്രതിഷേധമാണ് ഉയർന്നത്. കളിക്കാരും ഫുട്ബോൾ പ്രേമികളുമെല്ലാം ഇതിനെതിരെ രംഗത്തുവന്നു. തുടർന്ന് സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ട് കെസിഎ ഭാരവാഹികളുമായി ചർച്ച നടത്തി, ക്രിക്കറ്റിന്‍റെ വേദി തിരുവനന്തപുരത്തേയ്ക്ക് മാറ്റുകയായിരുന്നു. അതേസമയം, ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന ഏകദിന പരമ്പരയിലെ ഒരു മത്സരത്തിനു കൂടി വേദിയായി കേരളത്തെ പരഗണിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ആവശ്യപ്പെട്ടെങ്കിലും ബിസിസിഐ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിനിടെ വെസ്റ്റ് ഇൻഡീസുമായുള്ള മത്സരത്തിന്‍റെ വേദിയായി തിരുവനന്തപുരത്തെ തെരഞ്ഞടുത്തതോടെ, ഓസ്ട്രേലിയക്കെതിരായ ഏകദിനം ഇനി കേരളത്തിന് ലഭിക്കുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റതായും സൂചനയുണ്ട്. Kerala

Gulf


National

International