എടത്തലയിലെ പൊലീസ് മർദനം; ഉസ്‌മാനെതിരേ മുഖ്യമന്ത്രിtimely news image

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്‍റെ നാലാം ദിവസവും പൊലീസ് വീഴ്‌ച ആയുധമാക്കി പ്രതിപക്ഷം. ആലുവ എടത്തലയിൽ യുവാവിനെ പൊലീസ് മർദിച്ച സംഭവത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇതിന് മുഖ്യമന്ത്രി നൽകിയ വിശദീകരണത്തിലെ പരാമർശങ്ങളാണിപ്പോൾ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചത്.     ആലുവ ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന പിണറായി വിജയന്‍റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ഉസ്മാനാണ് ആദ്യം പൊലീസിനെ ആക്രമിച്ചത്. അതിനുശേഷമാണ് പൊലീസ് തിരിച്ച് മര്‍ദ്ദിച്ചത്. സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല ഉസ്മാനെ ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.    നിയമപാലകരായ പൊലീസുകാര്‍ സാധാരണക്കാരുടെ നിലവാരത്തിലേക്ക് താഴാന്‍ പാടില്ലായിരുന്നെന്നു. പോക്‌സോ കേസില്‍ മൊഴിയെടുക്കാനാണ് പൊലീസുകാര്‍ മഫ്തിയില്‍ പോയതെന്നും പിണറായി പറഞ്ഞു. ഈ സംഭവത്തിന്‍റെ പേരില്‍ തീവ്ര സ്വഭാവമുള്ള ചില സംഘടനകള്‍ എടത്തല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും മാര്‍ച്ചിന്‍റെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതിലുണ്ടായിരുന്നവരെ മുഴുവന്‍ പ്രതിപക്ഷത്തിന് അറിയില്ലെങ്കിലും ചിലരെയെങ്കിലും ആലുവ എംഎല്‍എയായ അന്‍വര്‍ സാദത്തിന് അറിയാമായിരിക്കും. ആലുവ സ്വതന്ത്ര റിപ്പബ്‌ളിക്കാണെന്ന് ആരും കരുതരുത്. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ കെണിയില്‍ പ്രതിപക്ഷം വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.   എന്നാൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിലും പ്രതിപക്ഷം ബഹളം വച്ചുകൊണ്ടിരുന്നു. മുഖ്യമന്ത്രിയെ സംസാരിക്കാൻ അനുവദിക്കാത്ത രീതി ശരിയല്ലെന്നു സ്പീക്കറും ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.   കഴിഞ്ഞ ചൊവ്വാഴ്‌ച എടത്തല കുഞ്ചാട്ടുകരയിലായിരുന്നു സംഭവം. പൊലീസുകാർ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചെന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഉസ്‌മാനെ പൊലീസുകാർ സഞ്ചരിച്ച കാറിൽ കയറ്റികൊണ്ടുപോകുകയായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. ഉസ്‌മാൻ‌ ഓടിച്ചിരുന്ന ബൈക്കാണ് എടത്തല ഗവൺമെന്‍റ് സ്കൂളിന്‍റെ ഗേറ്റിന് മുന്നിൽ പൊലീസുകാരുടെ കാറുമായി ഇടിച്ചത്. പൊലീസ് സംഘം മഫ്‌തിയിലായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഉസ്‌മാനെ പൊലീസ് മർദിച്ചത്. എന്നാൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉസ്‌മാന്‍റെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ നാലു പൊലീസുകാർക്കെതിരേ നടപടിയെടുത്തിരുന്നു.Kerala

Gulf


National

International