ഏഴ് വർഷം കഴിഞ്ഞിട്ടും എ.എസ്.ഐ പൗലോസിന്റെ തിരോധാനത്തിൽ ചുരുളഴിക്കാതെ പോലീസ്timely news image

വണ്ണപ്പുറം: ഏഴ് വർഷം കഴിഞ്ഞിട്ടും എ.എസ്.ഐ പൗലോസിന്റെ തിരോധാനത്തിൽ ചുരുളഴിക്കാതെ പോലീസ്.തങ്കമണി ഔട്ട് പോസ്റ്റിലെ എ.എസ്.ഐ  ആയിരുന്ന കരിമണ്ണൂർ കൊടുവേലി പരീക്കൽ പൗലോസിന്റെ തിരോധാനമാണ് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നത്. 2011 ജനുവരി ഒന്ന് വൈകുന്നേരം  വീട്ടിൽ നിന്ന് പുറത്ത് പോയതായിരുന്നു പൗലോസ്.പിന്നെ ഇതുവരെ തിരിച്ചു വന്നിട്ടില്ല. അന്ന് വൈകുന്നേരം അഞ്ചരയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൗലോസ്, പതിവില്ലാതെ അസ്വസ്ഥനും ക്ഷീണിതനുമായിരുന്നു. വളരെ നിർബന്ധിച്ചപ്പോൾ മാത്രമാണ് അന്ന് അദ്ദേഹം ഭക്ഷണം കഴിച്ചതെന്ന് ഭാര്യ എൽസി പറഞ്ഞു.കുട്ടികളോട് അമിത വാത്സല്യം കാട്ടിയിരുന്ന പൗലോസ് അന്നേ ദിവസം വീട്ടിൽ വന്നപ്പോൾ വികാരധീനന്നായാണ് കാണപ്പെട്ടത്.എന്നാൽ പെരുമാറ്റത്തിൽ യാതൊരു തരത്തിലുള്ള അസ്വഭാവികതയും അദ്ദേഹം കാണിച്ചിരുന്നില്ലായെന്ന് ഭാര്യ പറഞ്ഞു. തൊമ്മൻകുത്തിലെ തറവാട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞാണ് പൗലോസ് കൊടുവേലിയിലുള്ള സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ തറവാട്ടിൽ എത്താത്തത് സംശയത്തിന് ഇടനൽകുന്നതായി ഭാര്യ പറഞ്ഞു. അമ്മയോട് കൂടുതൽ നേരം സംസാരിക്കുന്ന സ്വഭാവമുള്ള പൗലോസ്, തലേ ദിവസം അമ്മയെ വിളിച്ച് വളരെ വിഷമത്തോടെ സംസാരിച്ചതായി മാതാവ് പറഞ്ഞു. ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന പൗലോസ് എ.എസ്.ഐയായി സ്ഥാനക്കയറ്റം ലഭിക്കുന്ന ദിവസം തന്നെയാണ് കാണാതായത്.ഇതിനായി തയ്യാറാക്കിയ യൂണിഫോം വീട്ടിൽ  കൊണ്ട് ചെന്നിരുന്നു. ഭാര്യയുടെയും മക്കളുടെയും ആഗ്രഹ പ്രകാരം പൗലോസ് അന്ന് യൂണിഫോം ധരിച്ചത് ഭാര്യ എൽസി കണ്ണീരോടെ ഓർക്കുന്നു. ആദ്യം കരിമണ്ണൂർ പോലീസും, പിന്നീട് ക്രൈം ഡിറ്റാച്ച്മെന്റും അന്വേഷിച്ചെങ്കില്ലും യാതൊരു തുമ്പും ലഭിച്ചില്ല, ഇതേ തുടർന്ന് പൗലോസിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലായെന്നാണ്  വീട്ടുകാർ പറയുന്നത്. ഇപ്പോൾ കോട്ടയം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സെബാസ്റ്റ്യൻ സേവ്യറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഏഴ് വർഷങ്ങൾ കഴിഞ്ഞിട്ടും പൗലോസ് എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഭാര്യ എൽസിയും മൂന്ന്പെൺ മക്കൾ അടക്കുന്ന കുടുംബവും. പൗലോസ് ഉണ്ടായിരുന്നപ്പോൾ സന്തോഷത്തോടെ ജീവിച്ച ഇവർ, ഇന്ന് സാമ്പത്തിക പരാധീനതകളുടെ നടുവിലാണ് ജീവിക്കുന്നത്.അഞ്ജു പോൾ (BAMS വിദ്യാർത്ഥി ), അഞ്ജലി പോൾ ( ഡിഗ്രി വിദ്യാർത്ഥി), ആണ്ടയിൻ പോൾ ( ഡിഗ്രി വിദ്യാർത്ഥി ) എന്നിവരാണ് മക്കൾ, ഇവരുടെ വിദ്യാഭ്യാസ ചിലവുകളാണ് ഈ കുടുംബത്തെ അലട്ടുന്നത്.ഇവർക്ക് വരുമാനമായി ആകെയുള്ളത് അഞ്ച് മാസമായി ലഭിക്കുന്ന പൗലോസിന്റെ പെൻഷൻ മാത്രമാണ്. ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ പൗലോസിനെ കാണാതായിട്ടും ഇതുവരെയും സർക്കാരുകളുടെ ഭാഗത്തുനിന്ന് യാതൊരു വിധ സഹായവും ഉണ്ടായിട്ടില്ലായെന്ന് ഭാര്യ എൽസി പറഞ്ഞു. എത്രയും പെട്ടെന്ന് പൗലോസിനെ കാണാതായതിനു പുറകിലുള്ള ദുരൂഹതകൾ അന്വേഷിച്ച് വെളിച്ചത്തു കൊണ്ടുവരണമെന്ന് പൗലോസിന്റെ കുടുംബം ആവശ്യപ്പെട്ടു.....Kerala

Gulf


National

International