മരയ്ക്കാർ അറബ്ബിക്കടലിന്‍റെ സിംഹത്തിൽ കുഞ്ഞാലി ഒന്നാമനായി മധുtimely news image

മോഹൻ‌ലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്‌ക്കാർ അറബ്ബിക്കടലിന്‍റെ സിംഹത്തിൽ കുഞ്ഞാലി മരയ്ക്കാർ ഒന്നാമനായി മധു എത്തും. ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. മോഹൻ‌ലാൽ കുഞ്ഞാലി മരയ്ക്കാർ നാലാമനായാണ് എത്തുന്നത്. രണ്ടും മൂന്നും മരയ്‌ക്കാർമാരായി എത്തുന്നത് ബോളിവുഡ് താരങ്ങളാണെന്ന സൂചന‍യും ഉണ്ട്. കുട്ടി അലി മരയ്ക്കാർ എന്നാണ് മധുവിന്‍റെ കഥാപാത്രത്തിന്‍റെ പേര്  മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന ഖ്യാതിയോടെയാണ് ചിത്രം ഒരുങ്ങുന്നത്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.സന്തോഷ് ടി കുരുവിളയും , കോൺഫിഡന്‍റ് ഗ്രൂപ്പും ചിത്രത്തിന്‍റെ നിർമ്മാണത്തിൽ സഹപങ്കാളികളാണ്. Kerala

Gulf


National

International