ഡിസിസി ഓഫിസിലെ കോൺഗ്രസ് പതാകയ്ക്ക് മുകളിൽ ലീഗിന്‍റെ പതാകtimely news image

മലപ്പുറം: കോൺഗ്രസിന്‍റെ രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയതിന്‍റെ അഭിപ്രായഭിന്നതകൾ രൂക്ഷമാകുന്നതിനിടെ മലപ്പുറം ഡിസിസി ഓഫിസിൽ ലീഗ് പതാക ഉയർത്തി. ഓഫിസിന് മുന്നിലെ കൊടിമരത്തിൽ കോൺഗ്രസ് പതാകയ്ക്ക് മുകളിലായാണ് ലീഗിന്‍റെ പതാക ഉയർത്തിയിരിക്കുന്നത്. ഇന്നലെ രാത്രി പത്തര മണിയോടെയാണ് ലീഗിന്‍റെ പതാക ഇവിടെ പ്രത്യക്ഷപ്പെട്ടത്. നേതാക്കളുടെ അറിവില്ലാതെയാണ് പതാക ഉയർന്നതെന്നാണ് സൂചന.  കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകുന്നതിൽ മുന്നിൽ പ്രവർത്തിച്ചത് മുസ്‌ലിം ലീഗ് മുതിർന്ന നേതാവും എംപിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു, ഇതിൽ പ്രതിഷേധിച്ചാണ് ലീഗിന്‍റെ പതാക കൊടിമരത്തിൽ ഉയർത്തിയതെന്നാണ് കരുതുന്നത്. സംഭവം വാർത്തയായതോടെ ലീഗിന്‍റെ പതാക രാവിലെ നേതാക്കളെത്തി അഴിപ്പിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്നും ഡിഡിസി അറിയിച്ചു.  ആലപ്പുഴയിൽ ഡിസിസിയുടെ ബോർഡിന് മുകളിൽ കരി ഓയിൽ ഒഴിച്ചും പ്രവർത്തകർ പ്രതിഷേധിച്ചിട്ടുണ്ട്.Kerala

Gulf


National

International