All Categories

Uploaded at 4 months ago | Date: 21/12/2021 21:53:38

വാഷിങ്​ടണ്‍: യു.എസിലെ ടെക്​സസില്‍ ഒമിക്രോണ്‍ ബാധിച്ച്‌​ ആദ്യ മരണം. വാക്​സിന്‍ സ്വീകരിക്കാത്ത 50നും 60നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ്​ മരിച്ചതെന്ന്​ ഹാരിസ്​ കൗണ്ടി ആരോഗ്യ വകുപ്പ്​ അറിയിച്ചു.

ഒമിക്രോണുമായി ബന്ധപ്പെട്ട ആദ്യ മരണം സംബന്ധിച്ച്‌​ പ്രതികരിക്കാന്‍ യു.എസ്​ സെന്‍റര്‍സ്​ ഫോര്‍ ഡിസീസ്​ കണ്‍ട്രോള്‍ ആന്‍ഡ്​ പ്രിവന്‍ഷന്‍ തയാറായിട്ടില്ല. കൊവിഡ്​ വാക്​സിന്‍ സ്വീകരിക്കാത്തതിനാല്‍ രോഗിക്ക്​ ഗുരുതര ​രോഗലക്ഷണങ്ങളുണ്ടായിരുന്നു​വെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു.

ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും വാക്​സിന്‍ സ്വീകരിക്കണമെന്ന്​ കൗണ്ടി ജഡ്​ജ്​ ലിന ഹിദാല്‍ഗോ അറിയിച്ചു. യു.എസില്‍ ഇപ്പോള്‍ വ്യാപിക്കുന്നത്​ ഒമിക്രോണ്‍ വകഭേദമാണെന്നും​ ആരോഗ്യവകുപ്പ്​ വ്യക്തമാക്കി.

ഈ മാസം ആദ്യം ബ്രിട്ടണില്‍ ആദ്യ കൊവിഡ്​ മരണം സ്​ഥിരീകരിച്ചിരുന്നു. ബ്രിട്ടണില്‍ ഇതുവരെ 12 പേരാണ്​ ഒമിക്രോണിനെ തുടര്‍ന്ന്​ മരിച്ചത്​. നിലവില്‍ 104 പേര്‍ ആശുപ​ത്രിയില്‍ ചികിത്സയിലാണെന്നും ഡെപ്യൂട്ടി പ്രെം മിനിസ്റ്റര്‍ ഡൊമിനിക്​ റാബ്​ അറിയിച്ചു.

health

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.