All Categories

Uploaded at 4 months ago | Date: 22/12/2021 18:46:21

ന്യൂഡല്‍ഹി: ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും വരുണ്‍ ഗാന്ധി എംപി. താനാണ് യഥാര്‍ത്ഥ വിപ്ലവകാരി. ബിജെപിയിലെ ബാക്കിയുള്ള എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും യഥാര്‍ത്ഥ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഭയമാണ്.കരിമ്പിന് മിനിമം താങ്ങുവില വര്‍ദ്ധിപ്പിക്കുന്ന കാര്യം താന്‍ മാത്രമാണ് ഉന്നയിക്കുന്നത്.

ഭരണകക്ഷിയിലെ മറ്റ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും അതേക്കുറിച്ച് സംസാരിക്കാന്‍ ധൈര്യമില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്ന ഭയമാണ് അവര്‍ക്കെന്ന് വരുണ്‍ ഗാന്ധി ആരോപിച്ചു. ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ പിന്നെ ആരാണ് അത് ഉയര്‍ത്തുക? ഒരു തിരഞ്ഞെടുപ്പ് ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ എനിക്ക് ഒരു വ്യത്യാസവുമില്ല. എന്‍റെ അമ്മ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഞാന്‍ സത്യം മാത്രമേ പറയൂ, സര്‍ക്കാരുകള്‍ വരുകയും പോകുകയും ചെയ്യും' അദ്ദേഹം പറഞ്ഞു.

താനൊരു വിപ്ലവനേതാവാണെന്നും ജനങ്ങളോട് അനീതി കാണിക്കുന്നത് കണ്ട് നില്‍ക്കാന്‍ കഴിയില്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. താന്‍ ചെയ്യുന്ന സഹായങ്ങളെല്ലാം തന്‍റെ കൈയിലുള്ള പണം കൊണ്ടാണ്. ഗ്രാമങ്ങളിലെ യുവാക്കള്‍ക്ക് കായിക ഉപകരണങ്ങള്‍ നല്‍കുന്നതും, ക്ഷേത്രങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതുമെല്ലാം സ്വന്തം പൈസയ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു.

. ലഖിംപുര്‍ ഖേരി വിഷയത്തില്‍ ഉള്‍പ്പടെ വരുണ്‍ ഗാന്ധി ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.