All Categories

Uploaded at 1 month ago | Date: 29/11/2021 17:15:13

അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ ഇടുക്കി മുന്‍ എസ്പി കെബി വേണുഗോപാലിനെ വിജിലന്‍സ് ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് വേണുഗോപാലിനെ ചോദ്യംചെയ്തത്. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലാണ് ചോദ്യം ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വേണുഗോപാലിനെ വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട് നവംബര്‍ ആദ്യവാരവും കഴിഞ്ഞദിവസങ്ങളിലും വേണുഗോപാലിന്റെ കൊച്ചി കുണ്ടന്നൂരിലെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വേണുഗോപാലിനെ നേരിട്ട് വിളിച്ച് ചോദ്യം ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 57 രേഖകള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. ബാങ്ക് അക്കൗണ്ട് രേഖകള്‍, വസ്തു സംബന്ധമായ രേഖകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതി സമയത്തെ അക്കൗണ്ട് വിവരങ്ങളും വിജിലന്‍സ് പരിശോധിച്ചിരുന്നു. പൊലീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ എന്ന ആരോപണം നേരിടുന്നവരെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച രഹസ്യറിപ്പോര്‍ട്ടില്‍ കെബി വേണുഗോപാലിന്റെ പേരും അടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. 2006 മുതല്‍ 2011 വരെയുള്ള കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.