
തൊടുപുഴ: ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രണ്ടാം ഘട്ട നീന്തൽ പരിശീലനം വണ്ട മറ്റം അക്യാറ്റിക് സെന്ററിൽ ആരംഭിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പോൾസൺ മാത്യു യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു.


ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ മുഖ്യപ്രഭാഷണം നടത്തി. 250 കുട്ടികൾ ഒന്നാം ഘട്ട അവധിക്കാല നീന്തൽ പരിശീലനം പൂർത്തിയാക്കി. രണ്ടാം ഘട്ട നീന്തൽ പരിശീലനം മെയ് 31 ന് സമാപിക്കും.

കേരള അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബേബി വർഗ്ഗീസ്, ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡന്റ് ജോയി ജോസഫ് , വൈസ് – പ്രസിഡന്റ് പി.ജി. സനൽ കുമാർ , ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി അലൻ ബേബി, ത്രേസ്യാമ്മ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
