തിരുവനന്തപുരം: ദേശീയ സംസ്ഥാന – പുരസ്കാരങ്ങൾ ലഭിച്ച അദ്ധ്യാപകരുടെ കൂട്ടായ്മയായ അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഇരുപത്തിയെട്ടാമത് വാർഷിക സമ്മേളനവും ഗുരുശ്രേഷ്ഠാ പുരസ്കാര സമർപ്പണവും സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി ഭദ്രൻസാർ അനുസ്മരണവും പുസ്തക പ്രകാശനവും സമർപ്പിത സേവനം കൊണ്ട് സമൂഹത്തിന്റെ വിവിധ മേഖലകളെ സംപുഷ്ടമാക്കിയ വിശിഷ്ട വ്യക്തികളെ ആദരിക്കൽ ചടങ്ങും 18ന് ശാസ്താംകോട്ട ജമിനി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടി കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കോന്നിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.
രാവിലെ ഈശ്വര പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. ജനറൽ സെക്രട്ടറി മാത്യു അഗസ്റ്റിൻ സ്വാഗതം ആശംസിക്കും. എം.എൽ.എ കോവൂർ കുഞ്ഞുമോൻ ഭദ്രൻ സാർ അനുസ്മരണവും ജില്ലാ പഞ്ചായത്ത് പി.കെ. ഗോപൻ പുസ്തകപ്രകാശനവും നടത്തും. തുടർന്ന് ഗുരുശ്രേഷ്ഠ പുരസ്കാര സമർപ്പണം. എം.എൽ.എ പി.സി വിഷ്ണുനാഥ് വിശ്ഷ്ട വ്യക്തികൾക്കുള്ള പുരസ്കാര സമർപ്പണം നടത്തും. ശാസ്താംകോട്ടയിൽ വച്ച് നടക്കുന്ന ചടങ്ങിൽ സംഘടനയിലെ അംഗങ്ങൾ ഉൾപ്പെടെ നിരവദിപേർ പങ്കെടുക്കും.