Timely news thodupuzha

logo

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 4 ജില്ലകളിൽ മഴയ്‌ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മാത്രമല്ല അടുത്ത 3 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏപ്രിൽ 26, 27 തീയതികളിൽ ശക്തമായ മഴക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *