തൊടുപുഴ : സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് പോസ്റ്റ് ഓഫീസ് ജീവനക്കാരൻ മരിച്ചു. തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്റൽ അസിസ്റ്റന്റും എഫ്എൻപിഒ ജില്ലാ സെക്രട്ടറിയുമായ ചിറ്റൂർ പാലമറ്റത്ത് നിക്സണ് ജോണ് (59) ആണ് മരിച്ചത്.വെള്ളിയാഴ്ച മണക്കാട് അങ്കംവെട്ടി കവലയ്ക്കു സമീപമായിരുന്നു അപകടം. സ്കൂട്ടർ മറിഞ്ഞ് റോഡിലേക്കു വീണ നിക്സണെ ഓടിക്കൂടിയ നാട്ടുകാർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഏപ്രിൽ 17 തിങ്കളാഴ്ച രാവിലെ പത്തിന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ . ഞായറാഴ്ച വൈകുന്നേരം വസതിയിൽ കൊണ്ട് വരും . ഭാര്യ: വെൻഡി പണ്ടപ്പിള്ളി തയ്യിൽ കുടുംബാംഗം (അധ്യാപിക, സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് മൂവാറ്റുപുഴ). മക്കൾ: ലിഡിയ (യുഎസ്എ), മരിയ. മരുമകൻ: ജിബിൻ.
അപകടത്തിൽ മരണമടഞ്ഞ പോസ്റ്റൽ ഉദ്യോഗസ്ഥൻ നിക്സന്റെ സംസ്ക്കാരം തിങ്കളാഴ്ച .
