ഇലക്ഷൻ പ്രചരണത്തിനിടെ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളി. വിശദമായ വാദം കേട്ടതിന് ശേഷമായിരുന്നു നടപടി. ജഡ്ജി ആർ.എസ് മൊഗേരയാണ് ഹർജി തള്ളിയത്. വിധിക്ക് സ്റ്റേ ലഭിക്കാത്തതിനാൽ രാഹുൽ ഇനി ഹൈക്കോടതിയെ സമീപിക്കും.
അതിനായ്യുള്ള തയ്യാറെടുപ്പുകൾ രാഹുലിന്‍റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ട്. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സി.ജെ.എം കോടതി വിധി പറഞ്ഞതെന്നായിരുന്നു രാഹുലിന്റെ സെഷൻസ് കോടതിയിലെ വാദം.