മാരാരിക്കുളം: കലവൂരിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. കലവൂർ കൃപാസനം കിഴക്ക് തകിടി വെളി കോളനി മോഹനൻ (70) ആണ് മരിച്ചത്. കേസിലെ പ്രതി അയൽവാസി മനു (45) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന.ബുധൻ പുലർച്ചെയായിരുന്നു ആക്രമണം.
ഇരു കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കാരണം. പുലർച്ചെ മനു മോഹനൻ്റെ വീട്ടിലെത്തി തർക്കമുണ്ടാക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. മണ്ണഞ്ചേരി പൊലീസ് മോഹനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.