Timely news thodupuzha

logo

അവസാനകാലംവരെയും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തെ ഹൃദയത്തോടു ചേർത്തുപിടിച്ച മാതൃകാജീവിതമായിരുന്നു ശങ്കരേട്ടന്റേത്‌; എം.വി ഗോവിന്ദൻ

കണ്ണൂർ: സർക്കസ്‌ കുലപതി ജെമിനി ശങ്കരന്റെ വിയോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ സർക്കസിന്‌ രാജ്യാന്തരമാനം കൈവരുത്തിയ അതുല്യനായ സർക്കസ്‌ കലാകാരനും സർക്കസ്‌ ഉടമയും എന്നതിനൊപ്പം അവസാനകാലംവരെയും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തെ ഹൃദയത്തോടു ചേർത്തുപിടിച്ച മാതൃകാജീവിതമായിരുന്നു ശങ്കരേട്ടന്റേത്‌.

കണ്ണൂരിൽ സിപിഐ എമ്മിന്റെ ഏതു പരിപാടിയിലും ആദ്യാവസാനക്കാരനായി അദ്ദേഹമുണ്ടാകും. സിപിഐ എം 23ാം പാർടി കോൺഗ്രസ്‌ വിജയിപ്പിക്കുന്നതിൽ സ്വാഗതസംഘം വൈസ്‌ ചെയർമാൻകൂടിയായിരുന്ന അദ്ദേഹത്തിന്റെ സംഭാവന വലുതാണ്‌.

തൊണ്ണൂറ്റൊമ്പതാം വയസിലും സാമൂഹ്യ– സാംസ്‌കാരിക- ജീവകാരുണ്യ മേഖലകളിൽ നന്മയുടെയും വിശുദ്ധിയുടെയും ആൾരൂപമായി അദ്ദേഹം നിറഞ്ഞുനിന്നു. ഒരാഴ്‌ച മുമ്പ്‌ വാരത്തെ വീട്ടിൽ ചെന്നു കണ്ടിരുന്നതായും അനുശോചന സന്ദേശത്തിൽ എം വി ഗോവിന്ദൻ അനുസ്‌മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *