Timely news thodupuzha

logo

ആസ്‌ക് ദ പി എം 23, 24 തീയതികളിൽ; പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ. 23, 24 തീയതികളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കും. ആസ്‌ക് ദ പി എം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം 23 ന് തിരുവനന്തപുരത്ത് ഇ.പി ജയരാജൻ നിർവഹിക്കും. രാജ്യത്തെ തൊഴിൽമേഖലയോടും ബഹുസ്വരതയോടും സംസ്ഥാന സർക്കാർ മുന്നോട്ടുവെക്കുന്ന വെല്ലുവിളികൾ തുറന്നുകാട്ടാൻ ലക്ഷ്യമിട്ടാണ് ജില്ലയിലെ കാൽലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് ഡി.വൈ.എഫ്.ഐ യങ് ഇന്ത്യാ കാമ്പയിൻ സംഘടിപ്പിക്കുന്നത്.

തൊഴിലില്ലാ‌യ്‌മ, യുവാക്കളിലെ വിഷാദരോഗം, രാജ്യത്തെ പോഷകാഹാരക്കുറവ്, തൊഴിലിടങ്ങളിലെ കുറഞ്ഞവേതനം, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ എന്നിവയാണ് കാമ്പയിനിൽ ഉയര്‍ത്തുന്ന പ്രധാന വിഷയങ്ങള്‍. ചോദ്യങ്ങളെ നേരിടാന്‍ ധൈര്യമില്ലാത്ത പ്രധാനമന്ത്രിയോട് നൂറുചോ‍ദ്യങ്ങള്‍ എന്നതാണ് ആസ്‌ക് ദി പി എം മുദ്രാവാക്യം.

Leave a Comment

Your email address will not be published. Required fields are marked *