
തൊടുപുഴ: ആർ.ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം നടത്തി. കേരള കോൺഗ്രസ് ബി ഇടുക്കി ജില്ലാ പ്രസിഡന്റ് ആമ്പൽ ജോർജ് ഉദ്ഘാടനം ചെയ്തു. ഉണ്ണി വടകുന്നത്ത് അധ്യക്ഷത വഹിച്ചു. ആർ.ബാലകൃഷ്ണപിള്ളയെ പോലുള്ള ജനകീയ നേതാക്കളുടെ അഭാവം കേരള രാഷ്ട്രീയത്തെ അരക്ഷിതാവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുകയാണെന്ന് ആമ്പൽ ജോർജ് വേദിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു.

പോൾസൺ മാത്യു, പി.കെ.സന്തോഷ്, ജിൻസൺ ജോർജ്, ചാക്കോ എബ്രഹാം, ഇ.പുഷ്പകുമാരി, വിബിൻ, അഖിൽ തുടങ്ങിയവർ പ്രസംഗിച്ചു. അന്നദാനം, പരേതനു വേണ്ടി വിവിധ ദേവാലയങ്ങളിൽ വഴിപാടുകളും നടത്തി.
