Timely news thodupuzha

logo

ഇടതു മുന്നണി അധികാരത്തിമിർപ്പിൽ അഴിമതിയുടെ നിറകുടമായി മാറിയിരിക്കുന്നു; അഡ്വ.എസ്.ശോകൻ

കുടയത്തൂർ: കേരളത്തിലെ യുവജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ വഞ്ചിച്ച ഇടതു മുന്നണി അധികാരത്തിമിർപ്പിൽ അഴിമതിയുടെ നിറകുടമായി മാറിയിരിക്കുന്നുവെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് എസ്.ശോകൻ പ്രസ്താവിച്ചു. ജനങ്ങളെ പിരിയാൻ ക്യാമറ കണ്ണിലൂടെ നടത്തിയ അഴിമതി ഈ സർക്കാരിന്റെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ അഴിമതിയാണ്. എൽഡിഎഫ് സർക്കാർ എത്ര അഴിമതി നടത്തിയാലും നമ്മുടെ നീതി ന്യായ സംവിധാനങ്ങൾ അവർക്ക് പുല്ലാണ്.

കേരളത്തിലെ യുവജനങ്ങൾ ഇതിനെതിരെ പ്രതികരിക്കാൻ സമയമായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടയത്തൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് ഷിയാസ് ഇരണിക്കൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അരുൺ കെഎസ് മുഖ്യപ്രഭാഷണം നടത്തി.

നാലു മുതിർന്ന കോൺഗ്രസ് നേതാക്കളെ കെപിസിസി മെമ്പർ എം കെ പുരുഷോത്തമൻ ആദരിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അനുഷൽ ആന്റണി. മാർട്ടിൻ. നിയോജക മണ്ഡലം പ്രസിഡണ്ട് ജോബിൻ. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ്. ഡിസിസി മെമ്പർ കെ കെ മുരളീധരൻ. തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പ്രവീൺ കാവുങ്കൽ സ്വാഗതവും റോജി നന്ദിയും പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *