ചെറുതോണി :കുടിയേറ്റ കർഷകരുടെ ആദ്യകാല റോഡുകളിൽ ഒന്നായ ഇടുക്കി ഉടുമ്പന്നൂർ റോഡ്, ജില്ലയുടെ സുവർണ ജൂബിലി സ്മാരകമായി പ്രഖ്യപിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.വനം വകുപ്പിൻ്റെ അനുമതി ലഭിക്കുന്നതിനായി കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ശ്രമിച്ചു വരികയാണ്.പി.എം ജി.എസ്.വൈ പദ്ധതിയിൽ
പ്രഥമ പരിഗണ നൽകി സമർപ്പിച്ച പ്രൊജക്ടിൻ്റെ അന്തിമാനുമതി ഉടൻ ലഭിക്കുന്നതാണ്. ഹൈറേഞ്ച് നിവാസികൾക്ക് വളരെ വേഗത്തിൽ തൊടുപുഴയിൽ എത്തിച്ചേരാവുന്ന ഈ റോഡ് ജില്ലയുടെ സുവർണ ജൂബിലി സ്മാരകമായി പ്രഖ്യാപിക്കുന്നതിനു അനുയോജ്യമാണെന്നും എം.പി കൂട്ടിച്ചേർത്തു.
ഇടുക്കി ഉടുമ്പന്നൂർ റോഡ് സുവർണ ജൂബിലി സ്മാരകമായി പ്രഖ്യാപിക്കണം -ഡീൻ കുര്യാക്കോസ് എം.പി
