തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടന്ന സംഗമത്തിൽ വിശപ്പിന്റെ വില അറിയുവാനും, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുവാനും, അത് പരിഹരിക്കുവാനും നോമ്പ്മൂലം നമുക്ക് സാധിക്കുമെന്ന് ഇഫ്താർ സന്ദേശം നൽകി നൈനാർ പള്ളി ചീഫ് ഇമാം ഹാഫിസ് നൗഫൽ കൗസരി അഭിപ്രായപ്പെട്ടു. ഒത്തുചേരലുകൾ വഴിയാണ് ബന്ധങ്ങൾ വളരുന്നതും സൗഹൃദങ്ങൾ ഉണ്ടാകുന്നതുമെന്ന് അധ്യക്ഷപ്രസംഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ പറഞ്ഞു.
ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ. എച് കനി,അഡ്വ. ബിജു പറയനിലം,സ്വാമി അയ്യപ്പദാസ്, തൊടുപുഴ ഡി.വൈ.എസ്.പി മധു ബാബു, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലീം കുമാർ, സി.പി.എം ഏരിയ സെക്രട്ടറി റ്റി.ആർ സോമൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ് അജി, തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ജെസ്സി ജോണി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ, കേരള കോൺഗ്രസ് നേതാക്കളായ കെ. ഐ.ആന്റണി, പ്രൊഫ എം.ജെ ജേക്കബ്, ജിമ്മി മറ്റത്തിപ്പാറ, തഹസിൽദാർ കെ.എച്ച് സക്കീർ, എൻഫോസ്‌മെന്റ് ആർ.റ്റി.ഒ പി.ക നസീർ, അസോസിയേഷൻ ഭാരവാഹികൾ,യൂത്ത് വിംഗ്, വനിതാ വിംഗ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.