ഇടുക്കി: എം.ടി.എം കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ. കരിമണ്ണൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എം.ടി.എം കവർച്ച നടത്താൻ ശ്രമിച്ച അസം സ്വദേശികളായ ജിന്നറ്റ് അലി, തുമിരുൾ ഇസ്ലാം, അസിസ് ഉൾഹക്ക് എന്നിലരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആയുധങ്ങൾ ഉപയോഗിച്ച് എ.ടി.എം കുത്തിതുറന്ന് പണം കവരാനായിരുന്നു ശ്രമം. ഇതിനായി രണ്ടുപേർ എം.ടി.എമ്മിനുള്ളിൽ കടന്ന് ചുറ്റിക, ഉളിപോലെ തോന്നിക്കുന്ന ആയുധങ്ങൾക്കൊണ്ട് കുത്തി പൊളിച്ചു. പക്ഷേ ക്യാഷ് ട്രേയിലുണ്ടായിരുന്ന പൈസ എടുക്കാൻ കഴിയാതെ വന്നപ്പോൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സിസിടിവിയിൽ പതിഞ്ഞ ദൃശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയെടുത്തത്.