Timely news thodupuzha

logo

എന്റെ കേരളം മാധ്യമ അവാർഡുകൾ വിതരണം ചെയ്തു

തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഇടുക്കി താലൂക്ക് തല പരാതി പരിഹാര വേദിയിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ വാസവൻ എന്നവരാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

മികച്ച വാർത്താ ചിത്രത്തിന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിലെ ഷിയാസ് ബഷീർ, മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടിന് 24 ന്യൂസിലെ രാഹുൽ വിജയനും മികച്ച അച്ചടി മാധ്യമ റിപ്പോർട്ടിന് കേരളകൗമുദിയിലെ അഖിൽ സഹായിയും അർഹനായി. സുപ്രഭാതം ദിനപത്രത്തിന് ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.

കേരള മീഡിയ അക്കാദമി മുൻ ചെയർമാൻ സെർജി ആന്റണി, ദൂരദർശൻ മുൻ ന്യൂസ് എഡിറ്റർ വി.എം അഹമ്മദ്, മാധ്യമം ദിനപത്രം മുൻ ഫോട്ടോ എഡിറ്റർ റസാഖ് താഴത്തങ്ങാടി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ഏപ്രിൽ 28 മുതൽ മെയ് നാല് വരെ വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്താണ് എന്റെ കേരളം പ്രദർശന വിപണന മേള നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *