Timely news thodupuzha

logo

എ.ഐ ക്യാമറ ഇടപാടിൽ നടന്ന അതേ മാതൃകയിലുള്ള അഴിമതിയാണ് കെ ഫോണിലും നടന്നതെന്ന് വി.ഡി.സതീശൻ

കാസർഗോഡ്: കെ ഫോണിൽ 520 കോടിയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എ.ഐ ക്യാമറ ഇടപാടിൽ നടന്ന അതേ മാതൃകയിലുള്ള അഴിമതിയാണ് കെ ഫോണിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2017 ആരംഭിച്ച പദ്ധതിയുടെ കാലാവധി 18 മാസമായിരുന്നു. എന്നാൽ ആറു വർഷം കഴിഞ്ഞിട്ടും പദ്ധതി വിജയിച്ചില്ല.

എസ്റ്റിമേറ്റിൽ ടെൻഡർ തുക കൂട്ടി നൽകിയതിനു പുറമേ ഉപകരാർ പാടില്ലെന്ന ചട്ടവും ലംഘിച്ചിട്ടുണ്ട്. ഇത്രയേറെ ആരോപണങ്ങൾ നേരിട്ടിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. പ്രതിപക്ഷം പുറത്തു വിട്ട രേഖകൾ സർക്കാർ ഇതു വരെ നിഷേധിച്ചിട്ടില്ലെന്നത് ആരോപണങ്ങൾ സത്യമാണെന്നതിന്‍റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാർ മൗനം തുടരുന്ന സാഹചര്യത്തിൽ നിയമപരമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *