
കോഴിക്കോട്: അടുത്ത ഇലക്ഷനിൽ ഒറ്റയ്ക്ക് ജയിക്കില്ലെന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് സി.പി.എം ഇടയ്ക്കിടെ ലീഗിനെ ക്ഷണിക്കുന്നതെന്ന് കെ.മുരളീധരൻ എം.പി. നിലവിലെ സാഹചര്യത്തിൽ യു.ഡി.എഫിന് യാതൊരു ഭയവുമില്ല. മുന്നണി ജയിക്കാൻ തങ്ങൾ പ്രാപ്തരാണെന്നും അദ്ദേഹം പ്രതികരിച്ചു.

യു.ഡി.എഫ് വിപുലീകരണം സംബന്ധിച്ച് ഇപ്പോൾ ചർച്ച നടത്തേണ്ടെന്നാണ് വി.ഡി.സതീശൻ പറഞ്ഞത്. സമാനമനസ്കരായ എല്ലാവരും ഒന്നിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മടിയിൽ കനമുള്ളത് കൊണ്ടാണ് റോഡ് ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും മരളീധരൻ ആരോപിച്ചു.

എ.ഐ ക്യാമറ വിഷയത്തിൽ തന്നെയാകും എൽ.ഡി.എഫ് സർക്കാരിന്‍റെ പതനം. നിയമവിദഗ്ധരുമായി ചർച്ച നടത്തേണ്ടതായും കോടതിയിൽ കയറേണ്ടി വരുമെന്നും അദ്ദേഹം വിമർശിച്ചു.
