കലയന്താനി: അടപ്പൂർ എ.യു മാത്യുവിന്റെ നൂറാം ജന്മദിനംആഘോഷിച്ചു.. സത്ന മുൻ ബിഷപ്പ് മാർ മാത്യു വാണിയെകിഴക്കേലിന്റെ മുഖ്യ കാർമികത്വത്തിൽ കലയന്താനി സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ കുർബാനയും പാരീഷ് ഹാളിൽ അനുമോദന യോഗംവും ചേർന്നു അനുമോധന യോഗം ബിഷപ്പ് ഉൽഘാടനം ചെയ്തു. തുടർന്ന് മക്കളുടെയും കൊച്ചുമക്കളുടെയും വൈദികരുടെയും സിസ്റ്റേഴ്സിന്റെയും സാന്നിധ്യത്തിൽ ജന്മദിന കേക്ക് മുറിച്ചു. ബന്ധുമിത്രധികളും സുഹുതൃക്കളും മംഗള ഗാനവുമായി ആശംസ നേർന്നു.


ഫാ. ഫ്രാൻസിസ് അടപ്പൂർ സ്വാഗതം ആശംസിച്ചു. ഫാ. സെബാസ്റ്റ്യൻ എടട്ടേൽ, ഫാ. ജേക്കബ് അരയതിനാൽ, ഫാ ജോൺ അടപ്പൂർ, ഫാ ആന്റണി പുലിമലയിൽ, ഫാ ജിനോ പുന്നമറ്റം, ഫാ സെബാസ്റ്റ്യൻ കണിമറ്റത്തിൽ, ഫാ ടിനു അടപ്പൂർ, മാത്യു തടത്തിൽ ജോഫി സെബാസ്റ്റ്യൻ എന്നിവർ ജന്മദിന ആശംസകൾ നേർന്നു. സിസ്റ്റർ ബെറ്റ്സി അടപ്പൂർ കൃതഞ്ഞത അറിയിച്ചു.

ബന്ധുമിത്രധികൾ കുടുംബ സുഹൃത്തുക്കൾ, ജന പ്രതിനിഥികൾ വിവിധ സഭാ സംഘടനകൾ എന്നിവർ പ്രിപ്പെട്ട മാത്യു അപ്പച്ചനെ പൊന്നാട അണിയിച്ചു ആദരിച്ചു.
