Timely news thodupuzha

logo

ഏഴുവയസുകാരിയെ പീഡിപ്പിച്ച അൻപത്തിരണ്ടുകാരൻ അറസ്റ്റിൽ

കൊല്ലം: കടയ്ക്കലിൽ ഏഴുവയസുകാരിയെ പീഡിപ്പിച്ച അൻപത്തിരണ്ടുകാരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അമ്മ കുഞ്ഞിനെ കുളിപ്പിച്ചപ്പോൾ സ്വകാര്യഭാഗത്ത് വേദനയുള്ളതായി കുട്ടി പറഞ്ഞു. ക്ഷതമേറ്റതാണെന്ന് മനസിലാക്കിയ അമ്മ കുട്ടിയ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഡോക്‌ടറുടെ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായി. കുട്ടി പീഡനവിവരം ഡോക്‌ടറോട് തുറന്നു പറയുകയും ചെയ്തു. വീട്ടിൽ തേങ്ങയിടാൻ വന്നയാളാണ് കൃഷ്ണൻകുട്ടി. പ്രതി കുറ്റസമ്മതം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *