ആലക്കോട് :സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ കടന്നുപോകുന്ന ആലക്കോട് എൽ .പി .സ്കൂളിന് സമീപം ഓട മൂടാതെ അപകടാവസ്ഥയിലായിട്ടു നാളുകളായി .ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ,പോസ്റ്റ് ഓഫിസ് ,വൈദ്യുതി ഓഫിസ് ,ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് ആളുകൾ വരുന്ന സ്ഥലത്താണ് ഓട അപകടാവസ്ഥയിലുള്ളത് .ഓട മൂടുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പലതവണ പൊതുമരാമത്തുവകുപ്പു അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല .സ്കൂൾ വിദ്യാർത്ഥികളും പരാതി നൽകിയെങ്കിലും അധികൃതർ നിഷേധാൽമക നിലപാടിലാണ് .
ഈ സാഹചര്യത്തിൽ ഓട സ്ലാബിട്ടു അപകടാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജനുവരി 16 ന് തൊടുപുഴ പൊതുമരാമത്തു വകുപ്പ് ഓഫിസിനു മുന്നിൽ ധർണ്ണ നടത്തുവാൻ കോൺഗ്രസ് ആലക്കോട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു .പ്രസിഡന്റ് വി .എം .ചാക്കോ അധ്യക്ഷത വഹിച്ചു .
ഓട അപകടാവസ്ഥയിൽ ;കോൺഗ്രസ് പ്രതിഷേധം 16 ന്.
