പീരുമേട്: സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല പരാതി പരിഹാര അദാലത്ത് പീരുമേട്ടിൽ സംഘടിപ്പിച്ചു. താലൂക്ക് അദാലത്ത് കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.




സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവനും മറ്റ് അധികൃതരും ഒപ്പമുണ്ട്. നിരവധി പൊതുജനങ്ങൾ പരാതി പരിഹാര അദാലത്തിലേക്ക് അപേക്ഷയുമായെത്തി. ഇതുവരെ നടന്ന അദാലത്തുകളിലെത്തിയ ആളുകൾ പൂർണ്ണ സംതൃപ്തിയോടെ മടങ്ങിയതെന്നത് പദ്ധതി ജില്ലാ തലത്തിൽ വിജയം കൈവരിക്കുമെന്നതിന്റെ സൂചനയാണ്.



