Timely news thodupuzha

logo

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ വനിതാ നേതാവിന്റെ പരാതി

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അമ്പു വൈദ്യനെതിരെ വനിതാ നേതാവിന്റെ പരാതി. ദേശീയ നേതാവ് വര്‍ഗീസ് കല്‍പ്പകവാടിയുടെ മകന്‍ ആണ് അമ്പു വൈദ്യന്‍. അമ്പു അപമര്യാദയായി പെരുമാറിയെന്ന് പരാതിക്കാരി പറഞ്ഞു.ഡൽഹിയില്‍ വച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ കെ സുധാകരന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. വി ഡി സതീശനെ സമീപിച്ചിട്ടും നീതി കിട്ടിയില്ലെന്ന് പരാതിക്കാരി പറഞ്ഞു. ഒടുവിൽ ഗത്യന്തരമില്ലാതെ വനിതാ നേതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് അമ്പു വൈദ്യനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. തനിക്ക് നീതി കിട്ടും വരെ പോരാട്ടം തുടരുമെന്ന് പരാതിക്കാരി ഉറപ്പിച്ച് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *