തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിൽ കലാ വിസ്മയം 2023ന് തുടക്കമായി. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് സെർബി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബിജോയ് മാത്യു അധ്യക്ഷത വഹിച്ചു.
കലാഅധ്യാപകൻ സാബു ആരക്കുഴ സ്വാഗതം ആശംസിച്ചു. എം.പി.റ്റി.എ പ്രസിഡന്റ് ഐശ്വര്യ അനിൽ ആശംസ അറിയിച്ചു. തുടർന്ന് കേരളത്തിലെ പ്രശസ്ത നാടൻപാട്ട് കലാകാരനായ അജിത് മേലേരി നാടൻപാട്ടിന്റെ ക്ലാസ് നയിച്ചു. ഒപ്പം ആർ.എൽ.വി അഖിൽ കലാ വിസ്മയം 2023 ന് ഗംഭീരമായ താളവിസ്മയം തീർത്തു.
നാടൻ പാട്ട്, ചിത്രകല, അഭിനയം, മിമിക്രി എന്നിവയിൽ കലാവിസ്മയത്തിലൂടെ കുട്ടികൾക്ക് പരിശീലനവും നൽകും. പരിപാടി നാളെ സമാപിക്കും.