Timely news thodupuzha

logo

കാലവർഷം നിക്കോബർ, തെക്കൻ ആന്റമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ സാധ്യത

ആന്റമാൻ നിക്കോബാർ: അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ, തെക്കൻ ആന്റമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി, മിന്നൽ, കാറ്റ് എന്നിവയോടുകൂടിയ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ വ്യാഴാഴ്ച്ച ചൂടു കൂടിയ കാലാവസ്ഥയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *