വണ്ണപ്പുറം: ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻന്റെ അഭിമുഖ്യത്തിൽ വണ്ണപ്പുറം പഞ്ചായത്തിലെ ആറാം വാർഡിൽ കിഫ ഫാർമേഴ്‌സ് ചാപ്റ്റർ റിന് തുടക്കം കുറിച്ചു. നാരങ്ങാനത്ത് ചാക്കോ ജോസഫ് കുഴിയംപ്ലാവിൽ ന്റെ വസതിയിൽ ചേർന്ന യോഗത്തിൽ നിരവധി കർഷകർ പങ്കെടുത്തു.

വണ്ണപ്പുറം പഞ്ചായത്തിലെ ഇനിയും പരിഹരിക്കാത്ത പട്ടയ പ്രശ്നങ്ങൾക്ക് അടിയന്തിര നടപടി ഉണ്ടാകണമെന്നും ഉപാധി രഹിത പട്ടയം അനുവദിക്കണമെന്നും, രൂക്ഷമായ വന്യജീവി ശല്യം തടയുകയും വന്യ ജീവികൾ മൂലം ഉണ്ടാകുന്ന കൃഷി നാശത്തിന് ഉചിതമായ നഷ്ട പരിഹാരം ഉറപ്പാക്കണമെന്നും വനാതിർത്തിയോട് ചേർന്നുള്ള കർഷകരുടെ മുഴുവൻ വിളകളുംവനം വകുപ്പ് സ്വന്തം ചിലവിൽ ഇൻഷുർ ചെയ്യാൻ നടപടിഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

കർഷകാരുടെ കൈവശഭൂമിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാവശ്യ കടന്നു കയറ്റവും കർഷക ദ്രോഹനടപടികളും അനുവദിക്കില്ലെന്നും ഇത്തരം നടപടികൾ ശക്തമായി പ്രതിരോധിക്കാനും യോഗം തീരുമാനമെടുത്തു സംസ്ഥാന നേതാക്കളായ അഡ്വ.ജോസ്.ജെ ചെരുവിൽതോംസൺ കെ.ജോർജ് ജോയൽ പോൾ, ജെറിൻ ജോസ് എന്നിവർ കർഷക സമ്മേളനത്തിൽ സംസാരിച്ചു.