ഇടുക്കി: ജില്ലയിൽ പൂർണ്ണമായും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി ജില്ലയിലെ ജൽ ജീവൻ മിഷന്റെ പുരോഗതിയും നടത്തിപ്പും വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദമായ റിപ്പോർട്ടുകൾ പരിശോധിച്ച് നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഓരോ പഞ്ചായത്തിലെയും പദ്ധതി പുരോഗതി യോഗവും വിലയിരുത്തി.
കുടിവെള്ള ലഭ്യത, നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
