Timely news thodupuzha

logo

കുപ്പിയിലിരുന്ന ഫോർമാലിൻ വെള്ളമാണെന്നു തെറ്റിദ്ധരിച്ച് മദ്യത്തിലൊഴിച്ചു കുടിച്ചു; ഒരാൾ മരിച്ചു, മറ്റൊരാൾ ചികിത്സയിൽ

കൊച്ചി: വെള്ളമാണെന്നു കരുതി ഫോർമാലിൻ മദ്യത്തിൽ ചേർത്തു കുടിച്ച യുവാവ് മരിച്ചു. തലയോലപ്പറമ്പ് കൈപ്പെട്ടിയിൽ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെൺകുളം കുഞ്ഞ് (60) കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

കൂത്താട്ടുകുളം ഇലഞ്ഞി ആലപുരത്ത് റബ്ബർ മരത്തിന് ഷെയ്ഡ് ഇടുന്ന ജോലിക്ക് എത്തിയതായിരുന്നു ഇരുവരും. റബ്ബർതോട്ടത്തിനു സമീപമുള്ള കോഴിഫാമിനോട് ചേർന്ന കെട്ടിടത്തിൽ കുപ്പിയിൽ ഫോർമാലിൻ ഉണ്ടായിരുന്നു. കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഇവർ മദ്യത്തിൽ ചേർത്ത് കഴിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

ഛർദിയുൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഇവർ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *