Timely news thodupuzha

logo

കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധന പിന്‍വലിക്കണം; കേരളാ കോണ്‍ഗ്രസ്

ചെറുതോണി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അന്യായമായ നികുതിവര്‍ദ്ധനവും കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനയും പിന്‍വലിക്കണമെന്ന് കേരളാകോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. വന്യജീവി ശല്യം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച ഉണ്ടായിട്ടുള്ളതായി യോഗം വിലയിരുത്തി.

കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കടുവ, പുലി, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ആക്രമണം മൂലം കാര്‍ഷികോത്പന്നങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനാല്‍ കര്‍ഷകരും ഇതരജനവിഭാഗങ്ങളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു.

സംഘടനാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി 21,22,23 തീയതികളിലായി നിയോജകമണ്ഡലം യോഗങ്ങളും 24,25,26 തീയതികളിലായി മണ്ഡലം യോഗങ്ങളും കൂടുന്നതിന് തീരുമാനിച്ചു. ചെറുതോണി പാര്‍ട്ടി ഓഫീസില്‍ കൂടിയ യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് പ്രൊഫ:എം.ജെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ഉന്നതാധികാരസമിതിയംഗങ്ങളായ അഡ്വ: ജോസഫ് ജോണ്‍, അഡ്വ: ജോസി ജേക്കബ്, വനിതാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പ്രൊഫ: ഷീല സ്റ്റീഫന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി നോബിള്‍ ജോസഫ്, കര്‍ഷകയൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഷൈനി സജി, സി.വി.സുനിത, ഷൈനി റെജി, പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്‍റുമാരായ ജോയി കൊച്ചുകരോട്ട്, ബിജു പോള്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍, ജില്ലാ ഭാരവാഹികളായ എം.ജെ.കുര്യന്‍, ടോമിച്ചന്‍ പി.മുണ്ടുപാലം, സാബു വേങ്ങവയലില്‍, ഷൈന്‍ വടക്കേക്കര, ലത്തീഫ് ഇല്ലിക്കല്‍, കെ.കെ.വിജയന്‍, ബെന്നി പുതുപ്പാടി, മാത്യൂസ് തെങ്ങുംകുടി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജോസ് പൊട്ടംപ്ലാക്കല്‍, മാത്യു ജോണ്‍, ബ്ലെയ്സ് ജി. വാഴയില്‍, പി.വി.അഗസ്റ്റ്യന്‍, സണ്ണി കളപ്പുര, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് അഡ്വ: എബി തോമസ്, കര്‍ഷകയൂണിയന്‍ സംസ്ഥാന സെക്രട്ടറിമാരായ ബിനു ജോണ്‍, സണ്ണി തെങ്ങുംപിള്ളില്‍, പാര്‍ട്ടി നേതാക്കളായ എം.റ്റി.ജോണി, ജോയി കുടുക്കച്ചിറ, ചെറിയാന്‍ പി.ജോസഫ്, ടോമി ജോസഫ്, സി.എസ്.ആമോസ്, ജോസ് മോടിക്കപ്പുത്തന്‍പുര, ലൂക്കാച്ചന്‍ മൈലാടൂര്‍, ബേബിച്ചന്‍ തുരുത്തിയില്‍, തോമസ് പുളിമൂട്ടില്‍, പി.ജി. പ്രകാശന്‍, ബിബിന്‍ അബ്രഹാം, അഭിലാഷ് പി.ജോസഫ്, ജോയി ജോസഫ്, ടി.എം.ജോര്‍ജ്ജ്, സണ്ണി ജോണ്‍, ജോണി തോമസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കാളികളായി.

Leave a Comment

Your email address will not be published. Required fields are marked *