തൊടുപുഴ: സ്മാർട്ട് മീറ്റർ പദ്ധതി പൊതുമേഖലയിൽ നടപ്പിലാക്കുക, സ്വകാര്യവൽക്കരണ നയത്തിന്റെ വക്താക്കളെ ഡയറക്ടർമാരായി നിയമിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കൊണ്ട് കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസ്സിയേഷനും, ഓഫീസേഴ്സ് അസോസ്സിയേഷനും സംസ്ഥാനത്തെ വിവിധ ഡിവിഷൻ കേന്ദ്രങ്ങളിൽ നടത്തിയ സംയുക്ത വിശദീകരണ യോഗത്തിന്റെ ഭാഗമായി തൊടുപുഴയിലും സമ്മേളനം നടന്നു.

കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസ്സിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ:കെ.ബി. ഉദയകുമാർ യോഗത്തിൽ വിശദീകരണം നടത്തി. ഹണിമോൾ പി.എസ്, സഖാക്കളായ കെ.കെ. ഹരിദാസ്, സി.കെ. ഹുസൈൻ, സതീഷ്. കെ പി, സതീഷ്. എം, വി.എം. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.