തൊടുപുഴ:കെ എസ് യു തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം ക്യാമ്പസുകളിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. നിയോജകമണ്ഡലം തല ഉദ്ഘാടനം അറക്കുളം സെൻ്റ് ജോസഫ് കോളേജിൽ സംഘടിപ്പിച്ചു. അസ് ലം ഓലിക്കൻ അധ്യക്ഷത വഹിച്ച സിഗ്നേച്ചർ ക്യാമ്പയിൻ അറക്കുളം ആസ്കോ ബാങ്ക് ചെയർമാൻ ടോമി വാളികളും ഉദ്ഘാടനം ചെയ്തു. കെഎസ്യു ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ്, കോൺഗ്രസ് ഇടുക്കി ബ്ലോക്ക് സെക്രട്ടറി ജിസി ജോർജ്, ജിൻസ് ജോർജജ്, ലെനിൻ രാജേന്ദ്രൻ, ബിബിൻ ഈട്ടിക്കൻ, ഫസൽ അബ്ബാസ് എന്നിവർ പ്രസംഗിച്ചു. കെഎസ്യു യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായ ജോസിന്റെ ജോർജ്, ആൻ്റോ പോൾ, മോൻസി ജോർജ്, ബിന്നി മാത്യു, സോമി ടോമി, ടോം ജോസ് എന്നിവർ നേതൃത്വം നൽകി.
കെ എസ് യു സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.
