
ഇടുക്കി: കെ.ജി.ഒ.എഫ്. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ തല പഠന ക്യാമ്പ്, ഫോറസ്ററ് ഡോർമിറ്ററി ഹാൾ, പൈനാവിൽ വച്ച് സംഘടിപ്പിച്ചു. കെ.ജി.ഒ.എഫ്. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. നിശാന്ത് എം.പ്രഭ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് കെ.ജി.ഒ.എഫ്. സംസ്ഥാന വനിതാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ജയ്സിമോൾ കെ. ജെ. സ്വാഗതം ആശംസിച്ചു.
സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പഠന ക്യാമ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു. അംഗങ്ങളുടെ വ്യക്തിവികാസത്തിനും സംഘടനാവബോധം വർദ്ധിപ്പിക്കുന്നതിനും ഇത്തരം പഠന ക്യാമ്പുകൾ അത്യന്താപേക്ഷിതമാണ് എന്നദ്ദേഹം അഭിപ്രായപ്പെട്ടു. കെ.ജി.ഒ.എഫ്. ഇടുക്കി ജില്ലാ സെക്രട്ടറി ഡോ. അബ്ദുൾ ഫത്ത ഉദ്‌ഘാടന സമ്മേളനത്തിന് കൃതജ്ഞത അർപ്പിച്ചു. കെ.ജി.ഒ.എഫ്. സംസ്ഥാന സെക്രട്ടറി ബിജുക്കുട്ടി കെ. ബി. സംഘടനാ ചരിത്രം എന്ന വിഷയത്തിലും കെ.ജി.ഒ.എഫ്. സംസ്ഥാന കമ്മിറ്റി അംഗം ഡോ. ജയ്സൺ ജോർജ്ജ് സംഘടനാ സംഘാടനം എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു.
കെ.ജി.ഒ.എഫ്. ഇടുക്കി ജില്ലാ ട്രഷറർ അഭിജിത് പി. എച്ച്., തൊടുപുഴ താലൂക്ക് സെക്രട്ടറി ആര്യാംബ ടി. ജി. എന്നിവർ ക്ലാസുകൾ മോഡറേറ്റ് ചെയ്തു. തുടർന്ന് ക്യാമ്പ് അവലോകനം നടന്നു. കെ.ജി.ഒ.എഫ്. ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി നിതിൻകുമാർ എസ്. പഠന ക്യാമ്പിന് കൃതജ്ഞത അർപ്പിച്ചു.