Timely news thodupuzha

logo

കേന്ദ്ര വിദ്യാഭ്യാസനയം കോർപ്പറേറ്റ് ഹിന്ദുത്വ സഖ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ്; പ്രഭാത്‌ പട്‌‌നായിക്‌

കോഴിക്കോട്: കോർപ്പറേറ്റ് ഹിന്ദുത്വ സഖ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് പുതിയ വിദ്യാഭ്യാസനയം കേന്ദ്രം ആവിഷ്‌ക്കരിച്ചതെന്ന് പ്രഭാത്‌ പട്‌‌നായിക്‌. കേന്ദ്ര ഫാസിസ്റ്റ് ഗവണ്മെന്റ് ഭരണകൂടത്തിന്റെ താല്‌പര്യങ്ങൾ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാമത് കേരള പഠനകോൺഗ്രസിന്റെ മുന്നോടിയായുള്ള വിദ്യാഭ്യാസ സെമിനാർ ഉദ്‌ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം.

എ കെ ജി പഠന ഗവേഷണ കേന്ദ്രവും കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രവും ചേർന്ന്‌ നടക്കാവ് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ സംഘടിപ്പിച്ച സെമിനാറിൽ എസ് രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. പ്രൊഫ സി രവീന്ദ്രനാഥ്‌, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു എന്നിവർ പ്രസംഗിച്ചു. ഡോ. ടി എം തോമസ് ഐസക്ക്, ഡോ. സി രാമകൃഷ്‌ണൻ എന്നിവർ സെമിനാർ വിശദീകരണം നൽകി.

മന്ത്രി മുഹമ്മദ്‌ റിയാസ്, മേയർ ബീന ഫിലിപ്പ്, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ പി കുഞ്ഞഹമ്മദ് കുട്ടി, കാനത്തിൽ ജമീല, സച്ചിൻ ദേവ്, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, കെ എസ് ടി എ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, കെ എസ് ടി എ പ്രസിഡന്റ് ഡി സുധീഷ് എന്നിവർ സന്നിഹിതരായി. എ പ്രദീപ് കുമാർ സ്വാഗതവും കെ ടി കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *