തൊടുപുഴ: കേരള കോൺഗ്രസ് പ്രവർത്തക അംഗത്വത്തിൽ നിന്നും രാജി വെച്ചതായി മാത്യു സ്റ്റീഫനും ഹരിത തങ്കച്ചനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യക്തിപരമായ കാരണത്താലാണ് രാജി പ്രഖ്യാപിച്ചതെന്നും പ്രഖ്യാപിത ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ കഴിയാത്ത ഒരു പ്രസ്ഥാനത്തിന്റെ കീഴിൽ മുന്നോട്ട് പോകാൻ താൽപ്പര്യപ്പെടുന്നില്ലെന്നും കൃഷിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി കാർഷിക മേഖലയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് അവരുടെ സമരങ്ങൾക്ക് നേതൃത്വം നൽകിയാകും ഇനിയുള്ള പ്രവർത്തിനമെന്നും ഇരുവരും വ്യക്തമാക്കി.

കേരളത്തിലെ റബർ കർഷകർ ഇത്രയും വലിയ പ്രതിസന്ധി നേരിട്ടിട്ടില്ലെന്നും മറ്റു കർഷകരുടെ അവസ്ഥയും വ്യത്യസ്തമല്ലെന്നും അതിനാൽ അവരുടെ പ്രശ്നങ്ങൾ നീക്കി, കർഷകരെ ഇന്ത്യയിൽ തന്നെ പിടിച്ചു നിർത്തി, ഗ്രാമീണ ജനതയുടെ പട്ടിണി മാറ്റുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മാത്യു സ്റ്റീഫൻ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങലിലേക്കും ഈ സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അതിനായുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞെന്നും ഇന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടികളുമായിട്ടും ഇതിന് ബന്ധമില്ലെന്നും ഇതിനു വേണ്ടി ആര് മുന്നോട്ടു വന്നാലും സ്വീകരിക്കുമെന്നും മാത്യു സ്റ്റീഫനും ഹരിത തങ്കച്ചനും അറിയിച്ചു.