തൊടുപുഴ: 2021ൽ ആരംഭിച്ച കേരള കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് പ്രക്രിയ ഉടൻ പൂർത്തീകരിക്കും. ഇതോട് അനുബന്ധിച്ച് 16ന് കോട്ടയം സി.എസ്.ഐ യൂത്ത് സെന്ററിൽ ചേരുന്ന തെരഞ്ഞെടുക്കപ്പെട്ട പുതിയ സംസ്ഥാന കമ്മിറ്റി യോഗം പാർട്ടി സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കും. വാർഡ് തലം മുതൽ മെമ്പർഷിപ്പ് നൽകി ആരംഭിച്ച പ്രക്രിയയാണ് ഇപ്പോൾ പൂർത്തീകരിക്കുന്നത്.

കേരള കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് പ്രക്രിയ 16ന് പൂർത്തീകരിക്കും. വാർഡ് തലം മുതൽ മെമ്പർഷിപ്പ് നൽകി ആരംഭിച്ച പ്രക്രിയയാണ് ഇപ്പോൾ പൂർത്തീകരിക്കുന്നത്. വാർഡ്, മണ്ഡലം, നിയോജകമണ്ഡലം, ജില്ലാ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. എല്ലാ ജില്ലകളിലും പുതിയ കമ്മിറ്റികൾ നിലവിൽ വന്നു. രണ്ട് ജില്ലകളിൽ പുതിയ ജില്ലാ പ്രസിഡന്റുമാർ തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ മൂന്നാമത്തെ ഘടകകക്ഷിയായ കേരള കോൺഗ്രസിലേക്ക് കൂടുതൽ ആളുകൾ കടന്നുവരുന്നതാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. 16ന് കോട്ടയം സി.എസ്.ഐ യൂത്ത് സെന്ററിൽ ചേരുന്ന തെരഞ്ഞെടുക്കപ്പെട്ട പുതിയ സംസ്ഥാന കമ്മിറ്റി യോഗം പാർട്ടി സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കും.

എൽ.ഡി.എഫിലും എൻ.ഡി.എയിലും പല പുതിയ രാഷ്ട്രീയ പരീക്ഷണങ്ങളും നടന്നുവെങ്കിലും കേരള കോൺഗ്രസ് ജനവിഭാഗങ്ങൾക്കിടയിൽ അതൊന്നും കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയിട്ടില്ല എന്നതാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇടക്കാലത്ത് പാർട്ടിയിൽ നിന്നും വിട്ടു നിന്നവർ മടങ്ങി വന്നു തുടങ്ങിയിട്ടുണ്ട്. പരമ്പരാഗത വോട്ടുകൾ വീണ്ടും ജനാധിപത്യ ചേരിയിലേക്ക് മടങ്ങിവരുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നതെന്ന് പാർട്ടി വിലയിരുത്തുന്നു. അടുത്തകാലത്ത് പാർട്ടി സംഘടിപ്പിച്ച പരിപാടികളിലെ ജനപങ്കാളിത്തം നേതാക്കന്മാർക്കും അണികൾക്കും ആത്മവിശ്വാസം നൽകുകയാണ്. പാർട്ടി സംഘടന തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പോഷകസംഘടനകളുടെ പുനഃസംഘടനയും പൂർത്തിയാക്കി. 2024 ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് പാർട്ടി കടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.