
കൊച്ചി: കേരള സ്റ്റോറിയെന്ന വിവാദ സിനിമയ്‌ക്കെതിരായ ഹർജിയിൽ നിർണായക പരാമർശവുമായി കേരള ഹൈക്കോടതി. സിനിമ ചരിത്രപരമായി വസ്തുതകളയല്ല, കഥ മാത്രമാണ് പറയുന്നത്.

ചത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല. ഇത് മതേതര സ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചുകൊള്ളുമെന്നും ഹൈക്കോടതി. കേരള സ്റ്റോറിക്ക് എതിരായ ഹർജികൾ പരിഗണിക്കവെയാണ് വാക്കാലുള്ള പരാമർശം. ചിത്രത്തിന്‍റെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം അതിനു ശേഷം കോടതി നിരാകരിക്കുകയും ചെയ്തു.

ജസ്റ്റിസ് എന്‍. നാഗേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ട്രെയിലർ മുഴുവന്‍ സമൂഹത്തിനെതിരല്ല. ചിത്രം ചരിത്രപരമായ സിനിമയല്ല, സാങ്കൽപ്പിക ചിത്രമല്ലേയെന്നും കോടതി ചോദിച്ചു. ട്രെയ്‌ലറില്‍ ഐഎസിന് എതിരായാണ് പരാമര്‍ശങ്ങള്‍. ഇസ്ലാമിന് എതിരായി ഒന്നും പറഞ്ഞിട്ടില്ലല്ലോയെന്ന് കോടതി ചോദിച്ചു. ചിത്രത്തിന്‍റെ ട്രെയിലറും ടീസറും പരിശോധിച്ച ശേഷമാണ് സ്റ്റേ ചെയ്യേണ്ടതില്ലെന്ന തീരുമാനമെടുത്തത്.

ടീസർ ഇറങ്ങിയത് നവംബറിലാണ്. എന്നാൽ ആരോപണങ്ങൽ ഉണ്ടായത് ഇപ്പോഴല്ലെയെന്നും കോടതി. എന്നാൽ നിഷ്കളങ്കരായ ജനങ്ങളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുകയാണ് ചിത്രം എന്ന് ഹർജിക്കാർ വാദിച്ചു. കുറ്റകരമായി എന്താണ് ചിത്രത്തിലുള്ളതെന്ന് കോടതി ചോദിച്ചു. ചിത്രത്തിൽ മുസ്ലിം സമുദായത്തെ വില്ലനായി ചിത്രീകരിക്കുകയാണെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ വച്ച് ഒരു സമുദായത്തെ മൊത്തം നോശമായി കാണിക്കുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു.