കൊച്ചി: പ്രധാനമന്ത്രി ഇന്നലെ നാടിനു സമർപ്പിച്ച കൊച്ചി വാട്ടർ മെട്രൊയിൽ പൊതുജനങ്ങൾക്കുള്ള സർവീസ് ആരംഭിച്ചു. ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിലാണ് ഇന്ന് സർവീസ് ഉണ്ടായിരുന്നത്. രാവിലെ 7 മുതൽ രാത്രി 8 മണി വരെ സർവീസ് ഉണ്ടാകും.

നാളെ വൈറ്റില-കാക്കനാട് ടെർമിനലുകളിൽ സർവ്വീസുണ്ടാകും. നാളെ മുതൽ ഫീഡർ സർവീസുകൾ കാക്കനാട് മെട്രൊ സ്റ്റേഷനോട് അനുബന്ധിച്ച് ഉണ്ടാകുമെന്ന് കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബഹ്റ അറിയിച്ചു. ബോട്ടുകളിൽ 100 പേർക്ക് സഞ്ചരിക്കാം ബാറ്ററിയിലും ഡീസൽ ജനറേറ്ററിലുമാണ് ബോട്ടുകൾ പ്രവർത്തിക്കുക.

5 മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാകും. വൈറ്റില-കാക്കനാട് റൂട്ടിലെ സമയക്രമം തീരുമാനിച്ചിട്ടില്ല. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ കാക്കനാട് 25 മിനിറ്റിനകം എത്താനാകും.