വണ്ടിപ്പെരിയാർ: കർഷകരോടുള്ള സർക്കാരിൻ്റെ ഇരട്ടത്താപ്പ് നയങ്ങൾ അവസാനിപ്പിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആൻ്റണി കുഴിക്കാട്ട് ആവശ്യപ്പെട്ടു. ഏലം കർഷകർ ഉൾപ്പെടെ യുള്ള കർഷകർ ഇന്ന് അനുഭവിക്കുന്ന ദുരിതം നിസ്സാരമല്ല. ഏലം, ഉൾപ്പെടെയുള്ള നാണ്യവിളകൾക്ക് ഉൽപാദന ചിലവ് പോലും ലഭിക്കുന്നില്ല. കർഷകർ കടകെണിയിൽ അകപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ്. ഗ്വാട്ടിമലയിലെ കൃഷി രീതികളും വിപണനവും സർക്കാർ കണ്ട് പഠിക്കേണ്ടതാണന്ന് അദ്ദേഹം പറഞ്ഞു. ഷുദ്രജീവികളായ കാക്കയേയും, എലികളേയും വന്യജീവികളുടെ ഗണത്തിൽപ്പെടുത്തിയത് കർഷകരോടുള്ള വെല്ല് വിളികളാണ്. ഇത് സംസ്ഥാന സർക്കാർ വന്യജീവികളുടെ ഗണത്തിൽ നിന്ന് ഇവയെ ഒഴിവാക്കണമെന്ന റിപ്പോർട്ട് അടിയന്തിരമായി നൽകണമെന്നും ആവശ്യപ്പെട്ടു. വന്യജീവി ശല്യം മൂലം കർഷകർ പൊറുതിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് ഇടിത്തി പോലെയാണ് ഈ ഉത്തരവ് കർഷകർക്ക് മേൽ വന്ന്പതിച്ചത് . കർഷക കോൺഗ്രസ് ജടുക്കി ജില്ല ജനറൽ സെക്രട്ടറിയായി അൻസാരി പുളിമൂട്ടിലും, വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡൻറായി രാജൻ കൊഴുവൻമാക്കലും, ചടങ്ങിൽ ചുമതലയേറ്റു. സംസ്ഥാന സ്കൂൾ കലോത്സവത്തി തമിഴ് പദ്യം ചൊല്ലലിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ മഹിത എം നെ യോഗത്തിൽ ആദരിച്ചു.യോഗത്തിൽ പി. റ്റി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ ഷാജി പൈനാടത്ത്, പി.ആർ അയ്യപ്പൻ,റ്റി.എം ഉമ്മർ,കെ.എ സിദ്ധീഖ്, സിജോ ഔസേഫ്, ശാരി ബിനുശങ്കർ, എസ് ഗണേശൻ, ടോമി ജോസഫ്,നെജീബ് തേക്കിൻക്കട്ടിൽ,കെ.കെ സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു
കർഷകരോടുള്ള സർക്കാരിൻ്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണം. കർഷക കോൺഗ്രസ്
